Zygo-Ad

വയനാട്ടിന് കണ്ണൂർ സെന്‍ട്രല്‍ ജയില്‍ അന്തേവാസികളുടെ കരുതല്‍

 


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 5,60,619 രൂപയുടെ ചെക്ക് ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ ഡിഐജി ബി സുനില്‍കുമാര്‍ ഏറ്റുവാങ്ങി.

സെന്‍ട്രല്‍ ജയില്‍ ബ്ലോക്കിലെ 963 അന്തേവാസികള്‍ അവരുടെ ജോലിയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനത്തില്‍ നിന്നും മിച്ചം വെച്ചാണ് ഈ തുക സ്വരൂപിച്ചത്. 

ശിക്ഷാ തടവുകാരനായ തൃശൂര്‍ സ്വദേശി ടോമി 20,000 രൂപയും വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആസാം സ്വദേശി പരിമള്‍ സാഹു കൈമാറിയ 15,000 രൂപയും ഉള്‍പ്പെടെയാണ് ഇത്രയും വലിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി കൈമാറിയത്. 

സെന്‍ട്രല്‍ ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ സൂപ്രണ്ട് കെ വേണു, ജോയിന്റ് സൂപ്രണ്ട് ടി ജെ പ്രവീഷ്, വെല്‍ഫെയര്‍ ഓഫീസര്‍മാരായ ടി രാജേഷ് കുമാര്‍, സി ഹനീഫ, അസിസ്റ്റന്റ് സുപ്രണ്ട് പി ടി സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post Next Post