കണ്ണൂർ : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഈ വർഷത്തെ തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. അഞ്ച് മുതൽ പത്താം ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്ക് scholarship.ksicl.kerala.gov.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
250 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് 2025 ജനുവരി മുതൽ ഡിസംബർ വരെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ.
ഒരു ജില്ലയിൽ 100 കുട്ടികൾക്ക് 1000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. സംസ്ഥാന തല വിജയികൾക്ക് 10,000, 5000, 3000 രൂപ വീതമാണ് സ്കോളർഷിപ്പ്.പൊതുവിജ്ഞാനം, ആനുകാലികം, ബാല സാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസിലെ സാഹിത്യം, ചരിത്രം, എന്നിവയെ ആസ്പദമാക്കി ആയിരിക്കും പരീക്ഷ. നവംബറിൽ ഓൺലൈനായി ജില്ലാതല പരീക്ഷയും ഡിസംബറിൽ സംസ്ഥാന തല എഴുത്ത് പരീക്ഷയും നടക്കും.