ഇരിട്ടി: സി പി എം കള്ളവോട്ട് ചെയ്യാൻ ഏൽപ്പിച്ചവർ പോലും യു.ഡി.എഫിന് വോട്ട് ചെയ്യുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനെത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാക്കൂട്ടത്തിൽ. നവഇന്ത്യക്ക് യുവശക്തി എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബുത്ത് ലെവൽ ലീഡേഴ്സ് മീറ്റ് – യംങ് ഇന്ത്യ പേരാവൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം അനുയായികൾക്ക്പോലും ഉൾക്കൊള്ളാൻ കഴിയാത്തവരായി സി പി എം നേതൃത്വം മാറി. ജനങ്ങൾ ആകെ മാറി ചിന്തിക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണ് ലോകസഭാ തെരെഞ്ഞെടുപ്പ് ഫലം. പാർട്ടി കൊട്ടകൾ ഒന്നൊന്നായി അനുയായികൾ തന്നെ പൊളിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസത്തിന് നമ്മൾ
സാക്ഷിയാകുന്നെതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ
നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് അധ്യക്ഷനായി. സണ്ണി ജോസഫ് എം എൽ എ, ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, സംസ്ഥാന നേതാക്കളായ വർക്കി, ഒ. കെ ജനീഷ്, അനു താജ്, ജോമോൻ ജോസഫ്, മുഹമ്മദ് പാറയിൽ, അബ്‌ദുൽ റഷീദ് വി.പി, നിമിഷ രഘുനാദ്, മുഹ്സിൻ കാതിയോട്, റോബർട്ട് വെള്ളാംവെള്ളി, ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ, ഫർസീൻ മജീദ്, സുമി അനിൽ, മഹിത മോഹനൻ, ജിബിൻ ജയ്‌സൺ വിപിൻ ജോസഫ്, നിവിൽ മാനുവൽ, അബ്ദുൽ റഷീദ്, സി.കെ.അർജുൻ തുടങ്ങിയവർ സംസാരിച്ചു.