കണ്ണൂർ :ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ ഒമ്പത് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനായിട്ടാണ് ക്യാമ്പ് .രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയാണ്. പ്രായപരിധി 50 വയസിന് താഴെ. ഫോണ്‍ 0497-2707 610, 6282 942 066.രജിസ്‌ട്രേഷന് ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയായി ആധാര്‍/ വോട്ടേഴ്സ് ഐഡി/ പാസ്‌പോര്‍ട്ട് / പാന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത് തുടര്‍ന്നു നടക്കുന്ന എല്ലാ ഇന്റര്‍വ്യൂകളിലും പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.