Zygo-Ad

ഗതാഗതക്കുരുക്ക് രൂക്ഷം: കണ്ണൂരെത്താൻ ഇഴയണം

താഴെചൊവ്വ ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കിഴുത്തള്ളി ബസ് സ്റ്റോപ്പിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴികളാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. എല്ലാസമയത്തും ഈ പ്രദേശങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്.

രാവിലെയും വൈകിട്ടും കിലോമീറ്ററുകളോളം ദൂരത്തിലാണ് വാഹനങ്ങളുടെ നിര കാണുന്നത്. കണ്ണൂർ-കൂത്തുപറമ്പ്
റോഡിൽ ഇരുഭാഗങ്ങളിലുമായി
ചാലക്കുന്ന് വരെയും താഴെ ചൊവ്വവരെയുമുള്ള പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. റോഡിന്റെ ശോച്യാവസ്ഥയിൽ ഗതാഗതക്കുരുക്കിൽ വലയുന്നത് നിരവധിയാളുകളാണ് .

ജോലിക്ക് പോകുന്നവരും വിദ്യാർഥികളും കുരുക്കിൽപ്പെട്ട് വൈകുന്നു. ഉടൻ അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യ മാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Previous Post Next Post