കണ്ണൂർ : ഷൊർണൂർ-കണ്ണൂർ പുതിയ തീവണ്ടി ഓടിത്തുടങ്ങിയതോടെ വൈകിട്ടുള്ള തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിൽ തിരക്ക് കുറഞ്ഞു. വൈകിട്ട് കണ്ണൂർ ഭാഗത്തേക്കുള്ള അവസാന വണ്ടിയായ നേത്രാവതി എക്സ്പ്രസിൽ തിരക്ക് കുറക്കാൻ റെയിൽവേ തുടങ്ങിയ പുതിയ തീവണ്ടി ഹിറ്റാവുകയാണ്.
ഷൊർണൂർ-കണ്ണൂർ അൺ റിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് (06031) വൈകിട്ട് 3.40-നാണ് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്നത്. നേത്രാവതിയും ഇതേ സമയമാണ് എത്തുന്നത്. വൈകിട്ട് 5.30-നാണ് പുതിയ വണ്ടി കോഴിക്കോട് എത്തുന്നത്. അഞ്ച് മണിക്ക് പരശുറാം എക്സ്പ്രസ് (16650) കോഴിക്കോട് നിന്ന് പുറപ്പെടും. പുതിയ വണ്ടി പിന്നാലെയുള്ളതിനാൽ പരശുവിലെ തിരക്കും കുറഞ്ഞു.
ആഴ്ചയിൽ 4 ദിവസം വീതം തത്‌കാലം ഒരു മാസത്തേക്കാണ് വണ്ടി. ഇത് ആറ് ദിവസമാക്കണമെന്ന് റെയിൽ യൂസേഴ്‌സ് ഫോറം ആവശ്യപ്പെട്ടുന്നത്.