Zygo-Ad

ദേശീയപാതയിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു.

കണ്ണൂർ : സംസ്ഥാനത്തെ ദേശീയപാതകളില്‍ പരമാവധി വേഗം മണിക്കൂറില്‍ 110 കിലോമീറ്ററില്‍നിന്ന് 100 ആയി കുറച്ചു. ഡ്രൈവറെ കൂടാതെ എട്ട് സീറ്റില്‍ അധികമില്ലാത്ത വാഹനങ്ങളുടെ വേഗപരിധിയാണ് 100 കിലോമീറ്ററാക്കിയത്. ഡ്രൈവറെ കൂടാതെ ഒൻപതോ അതില്‍ കൂടുതലോ സീറ്റുള്ള വാഹനങ്ങളുടെ വേഗം 95 കിലോമീറ്ററില്‍നിന്ന് 90 കിലോമീറ്ററാക്കി. നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം ഗതാഗത വകുപ്പാണ് വേഗം പരിഷ്കരിച്ചത്. ഇതുസംബന്ധിച്ച്‌ ഗസറ്റ് വിജ്ഞാപനവുമിറക്കി. 2023 ഏപ്രിലിലാണ് ദേശീയപാതകളിലെ വാഹനവേഗം മണിക്കൂറില്‍ 110 കിലോമീറ്ററായി നിശ്ചയിച്ചത്. അതിനുമുമ്പ് അനുവദനീയവേഗം പരമാവധി 80 കിലോമീറ്ററായിരുന്നു. അതേസമയം ദേശീയപാത അതോറിറ്റി ദേശീയപാതകളിലെ വേഗം മണിക്കൂറില്‍ 100 കിലോമീറ്ററാക്കി നിജപ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാനവും ദേഭഗതി വരുത്തുന്നത്.

Previous Post Next Post