കേരളം : ബിജെപി സർക്കാരിനെ താഴെയിറക്കുക എന്നതാണ് ഇടത് മുദ്രാവാക്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കണമെന്ന നിലപാട് ഒരുപരിധിവരെ വിജയിച്ചു. ഹിന്ദുത്വ അജണ്ട ഫാസിസ്റ്റ് രീതിയിൽ നടപ്പിലാക്കി വലിയ വിജയം നേടാനായിരുന്നു ശ്രമം. ബിജെപിക്ക് ഒരു സീറ്റ് നേടാനായി എന്നത് അപകടകരമായ കാര്യം. ജനവിഭാഗങ്ങളിലേക്ക് കടന്നു കയറുകയറാനുള്ള ബിജെപിയുടെ അജണ്ടയായിരുന്നു തുഷാറിന്റെ സ്ഥാനാർഥിത്വം.
ദേശീയ തലത്തിൽ ഇന്ത്യാ മുന്നണി സാധ്യതയാണ് ബിജെപിയെ എതിർത്തത്. കേരളത്തിൽ ഇടത് പക്ഷം നേരിട്ടത് യുഡിഎഫിനെ. ഇന്ത്യാ സഖ്യവും എൻഡിഎയും തമ്മിൽ വോട്ട് വിഹിതത്തിൽ ഉണ്ടായത് ചെറിയ വ്യത്യാസം. തൃശൂരിൽ വോട്ട് ചോർന്നത് ക്രൈസ്തവ വിഭാഗത്തിൽ നിന്നുമാണ്. പെൻഷനും ആനുകൂല്യങ്ങളും നൽകാതിരുന്നത് വോട്ടിങ്ങിൽ പ്രതിഫലിച്ചു.