തലശേരി :ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ ശേഖരിക്കുന്നതിനിടെ യുണ്ടായ ബോംബ് സ്ഫോടനത്തിൽ ആയിനിയാട്ട് വേലായുധൻ മരിച്ച കേസിൽ പൊലീസ് അന്വേഷ ണം ഊർജിതം. തലശേരി എസ്എ ച്ച്ഒ ബിജു ആന്റണിക്കാണ് ചുമതല. തലശേരി സബ്‌ഡിവിഷനിലെ സംഘർഷ സാധ്യതാ മേഖലകളിൽ പ്രത്യേക സംഘം റെയ്‌ഡ് നടത്തി. കതിരൂർ, പാനൂർ, ന്യൂമാഹി, ധർമടം, തലശേരി സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന. കണ്ണൂർ സിറ്റി, റൂറൽ പരിധിയിലെ പൊലീസ് ഓഫീസർമാർ പങ്കെടുത്തു.
കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ബോംബ് – ഡോഗ് സ്ക്വാഡുകൾ സ്ഫോടനം നടന്ന സ്ഥലം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആൾപാർപ്പില്ലാത്ത വീടുകളിൽ അതിക്രമിച്ചു കയറി മദ്യപിക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എഎസ്‌പി കെ എസ് ഷഹൻഷ പറഞ്ഞു. ഇത്തരം വീടുകളിൽ പൊലീസ് നിരീക്ഷണമുണ്ടാവും. കോൺഗ്രസ് നേതാവ് കണ്ണോളി
മോഹൻദാസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചൊവ്വ ഉച്ചയോടെയുണ്ടായ സ്ഫോടനത്തിലാണ് വേലായുധൻ മരിച്ചത്. തേങ്ങ ശേഖരിക്കു ന്നതിനിടെ ലഭിച്ച സ്റ്റീൽ കണ്ടെയ്നർ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് മരണം. ഇതിന് മുമ്പുണ്ടായ ബോം ബ് സ്ഫോടനത്തിൽ ഒരു ആർഎസ് എസുകാരൻ്റെ കൈ അറ്റിരുന്നു. കോൺഗ്രസുകാരന്റെ വീടിനും കേടുപറ്റി.
സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്‌എസുകാരുടെ വീടുമുണ്ട്. സ്ഥലത്ത് എങ്ങനെ ബോംബെത്തി എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പ്രദേശവാസിയെന്ന നിലയിൽ ഒരു സ്ത്രീ നട ത്തിയ രാഷ്ട്രീയ പ്രതികരണം കുടക്കളം മേഖലയിലെ ജനങ്ങൾ അവജ്ഞയോടെ തള്ളുകയാണ്. ഭയപ്പെട്ട് ജീവിക്കേണ്ട ഒരു സാഹചര്യവും ഇവിടെ ഇല്ലെന്ന് നാട്ടുകാർ പറയുന്നു.