കണ്ണൂർ ടൗണിലെ സൂപ്പർ ബസാർ കോംപ്ളക്സിൽ പ്രവർത്തിക്കുന്ന വെസ്റ്റേൺ ഫാർമ എന്ന മരുന്ന് വ്യാപാര സ്ഥാപനത്തിൻ്റെ ഡ്രഗ്സ് ലൈസൻസ് പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കണ്ണൂർ അസി: ഡ്രഗ്സ് കൺട്രോളർ ആണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ഡ്രഗ്സ് ലൈസൻസ് ഇല്ലാത്തതും ഡ്രഗ്സ് & കോസ്മെറ്റിക് ആക്ടിന് വിരുദ്ധമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്കും മരുന്ന് വിൽപ്പന നടത്തിയതിനും പരിശോധനകളിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കുമാണ് നടപടി.
ഇത്തരം പരിശോധനകൾ ഊർജിതമാക്കുമെന്ന് അസി: ഡ്രഗ്സ് കൺട്രോളർ അറിയിച്ചു