Zygo-Ad

കണ്ണൂരില്‍ നഴ്‌സിനെ അക്രമിച്ചു രക്ഷപ്പെട്ട കേസിലെ പ്രതി പിടിയിൽ; യുവാവ് അറസ്‌റ്റിലായത് തലശ്ശേരിയിൽ.

കണ്ണൂർ : ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി.പോറസ് ആശുപത്രിയില്‍ വനിതാ നഴ്‌സിനെ അക്രമിച്ചു രക്ഷപ്പെട്ട കേസിലെ പ്രതി അറസ്‌റ്റില്‍. ചെറുകുന്ന്പൂങ്കാവിലെ ജിജില്‍ ഫെലിക്‌സിനെയാണ്(35) കണ്ണപുരം പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. തലശേരിയില്‍ നിന്നാണ് പ്രതി അറസ്‌റ്റിലായത്. കണ്ണൂര്‍ എസിപി സിബി ടോമിന്റെ മേല്‍നോട്ടത്തില്‍ കണ്ണപുരം സിഐയാണ് പ്രതിയെപിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ പോലീസും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തലശേരി നഗരത്തിലെ ഒരു ലോഡ്‌ജിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്.

ചെറുകുന്നില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി.പോറസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ചു കയറി നഴ്‌സിനെ അക്രമിച്ച കേസിലെ പ്രതിയായ യുവാവിനെ ദിവസങ്ങള്‍ക്കുളളിലാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്‌റ്റ് ചെയ്‌തത്. ചെറുകുന്ന് പൂങ്കാവിലെ ജിജില്‍ ഫെലിക്സോയാണ് കേസിലെ പ്രതി. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇയാള്‍ നഴ്‌സിനെ അക്രമിച്ചു ഒളിവില്‍ പോയത്.

Previous Post Next Post