മട്ടന്നൂർ : കനത്ത മഴയില്‍ മട്ടന്നൂർ-കണ്ണൂർ റോഡില്‍ വെള്ളക്കെട്ട്. മണിക്കൂറോളം റോഡിലൂടെ വെള്ളം കുത്തിയൊഴുകി.ഇന്നലെ വൈകുന്നേരം നാലോടെ പെയ്ത മഴയാണ് മട്ടന്നൂർ-കണ്ണൂർ റോഡില്‍ വെള്ളക്കെട്ടിനിടയാക്കിയത്. റോഡിന്‍റെ ഇരുവശങ്ങളിലും നിർമിച്ച ഓവുചാലിലൂടെ വെള്ളം ഒഴുകാതെ റോഡിലൂടെ ഒഴുകിയതാണ് വെളളക്കെട്ടിന് കാരണമായത്. റോഡരികില്‍ നിർമിച്ച ഓവുചാല്‍ മണ്ണ് നിറഞ്ഞു മൂടപ്പെട്ടതും ഓവുചാലിന്‍റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകർന്നു കിടക്കുന്നതുമാണ് മഴ വെള്ളം റോഡിലൂടെ ഒഴുകാൻ കാരണമായത്.
സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്നും മരുതായി റോഡില്‍ നിന്നുമായി വെള്ളം കുത്തിയൊഴുകിയെത്തുകയായിരുന്നു. മട്ടന്നൂർ പോലീസ് സ്റ്റേഷൻ കോമ്ബൗണ്ടിലേക്ക് അടക്കം വെള്ളം കുത്തിയൊഴുകി. ഓവുചാല്‍ ശുചീകരണം നടത്തി മഴവെള്ളം ഒഴുകാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ പറഞ്ഞു.