Zygo-Ad

കണ്ണൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി.

കണ്ണൂർ : കണ്ണൂർ വഴിയുള്ള മലയാളി തീർത്ഥാടകരിൽ ആദ്യ സംഘവും ശനിയാഴ്ച ഉച്ചയോടെ മക്കയിലെത്തി. കണ്ണൂരിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് 361 തീർത്ഥാടകർ 8:50 ഓടെ ജിദ്ദ ഹജ്ജ് ടെർമിനൽ എത്തിയത്. ഇവരെ ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ ബസ് മാർഗ്ഗം ഉച്ചക്ക് ഒരു മണിയോടെ മക്കയിലെ അസീസിയയിലെ താമസസ്ഥലത്ത് എത്തിച്ചു. ബിൽഡിംഗ് നമ്പർ 448 ,311 എന്നിവിടങ്ങളിലാണ് ഇവർ താമസിപ്പിച്ചിട്ടുള്ളത്. ജിദ്ദയിലും മക്കയിലും സന്നദ്ധ സംഘടന പ്രവർത്തകരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു. നാട്ടിൽ നിന്ന് എത്തിയ വളണ്ടിയർമാരുടെ സഹായ ത്തിൽ ശനിയാഴ്ച രാത്രിയോടെ ഇവർ ഉംറ നിർവഹിക്കും. കരിപ്പൂർ, കൊച്ചി എന്നീ എംപാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹാജിമാർ 7500 ഹാജിമാർ നേരത്തെ മക്കയിൽ എത്തിയിട്ടുണ്ട് . 8000 ത്തോളം മലയാളി ഹാജിമാരാണ് ഇതുവരെ മക്കയിൽ എത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആദ്യമെത്തിയ സംഘം ഹാജിമാർ മക്കയിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നുണ്ട്.

ഇത്തവണ മുഴുവൻ മലയാളികളുടെയും മദീന സന്ദർശനം ഹജ്ജിനു ശേഷം ആയിരിക്കും നടക്കുക. അബ്ദുല്ല ഹയാത്ത്, മഹത്വത്തിൽ ബാങ്ക്, നസീം എന്നിവിടങ്ങളിലാണ് മക്കയിലെ മലയാളി തീർത്ഥാടകരുടെ താമസ കേന്ദ്രങ്ങൾ. കരിപ്പൂരിൽ നിന്ന് 10430, കൊച്ചിയിൽനിന്ന്.4273 കണ്ണൂരിൽ നിന്ന് 3135 തീർത്ഥാടകരുമാണ് ഹജ്ജിനായി യാത്ര ചെയ്യുന്നത്. ‘വിത്ത് ഔട്ട് മഹ്‌റം’ വിഭാഗത്തിൽ 2800 റോളം ഹാജിമാർ ഇത് വരെ മക്കയിൽ എത്തിയിട്ടുണ്ട്.

Previous Post Next Post