Zygo-Ad

മട്ടന്നൂർ ബസ്റ്റാൻഡിൽ വിദ്യാർത്ഥിയുടെ കാലിൽ ബസ്സ് കയറിയ സംഭവം; കെ.എസ്‌.യു പോലീസിൽ പരാതി നൽകി

മട്ടന്നൂർ : കഴിഞ്ഞ ദിവസം മട്ടന്നൂർ ബസ്സ് സ്റ്റാന്റിൽ ബസ്സ് പിന്നോട്ടെടുക്കുമ്പോൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയുടെ കാലിൽ ബസ്സ് കയറി പരിക്കേറ്റ സംഭവം ബസ്സ് ജീവനക്കാരുടെ മത്സരപാച്ചലിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പോലീസിന്റെ ഭാഗത്ത്‌ നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടാവുന്നില്ലെന്നും കെ.എസ്‌.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് പറഞ്ഞു.

ഈ വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുക, മട്ടന്നൂർ ബസ്സ് സ്റ്റാന്റിൽ സ്ഥിരം പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിദ്യാർത്ഥികളും യാത്രക്കാരാണ്, അവരുടെ അവകാശമായ ബസ്സ് കൺസെഷൻ ഹനിക്കുന്ന നിലപാടുമായി ബസ്സ് ജീവനക്കാർ മുന്നോട്ടുപോയാൽ വിദ്യാർത്ഥി അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെ പോവാനും കെ.എസ്‌.യു നിർബന്ധിതമാകുമെന്നും ഹരികൃഷ്ണൻ പാളാട് മുന്നറിയിപ്പ് നൽകി.

Previous Post Next Post