Zygo-Ad

നാഷണൽ യോഗ ഒളിമ്പിയാഡിലേക്ക് കണ്ണൂരിന് അഭിമാനമായി 9 പേർ

കണ്ണൂർ : കർണാടകയിലെ മൈസൂരിൽ വെച്ച് 2024 ജൂൺ മാസം 17 മുതൽ 20 വരെ നടക്കുന്ന എൻ.സി.ഇ.ആർ.ടി യോഗ ഒളിമ്പിയാഡിലേക്ക് കണ്ണൂരിൽ നിന്നും 9 പേർ.സീനിയർ ബോയ്സ് വിഭാഗത്തിൽ കുത്തുപറമ്പ് ഹയർ സെ ക്കഡറി സ്കൂൾ വിദ്യാർത്ഥി ഋഷികേഷ് സ്റ്റേറ്റ് യോഗ ഒളിമ്പിയാഡിൽ ഗോൾഡ് മെഡൽ നേടി. അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ മുനവർ വെള്ളി മെഡൽ നേടി. കുത്തുപറമ്പ് ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥി യെദുരാജ് മൂന്നാം സ്ഥാനം നേടി. സീനിയർ ഗേൾസ് വിഭാഗത്തിൽ പെരളശ്ശേരി എ കെ ജി സ്കൂളിലെ അനുഷ്ക വെള്ളിമെഡൽ നേടി. പിണറായി എ കെ ജി സ്കൂളിലെ അനഘ നാലാം സ്ഥാനം നേടി.ജൂനിയർ ബോയ്സ് വിഭാഗത്തിൽ മമ്പറം യുപി സ്കൂൾ വിദ്യാർത്ഥി സ്നേഹിൽ ഗോൾഡ് മെഡൽ നേടി. മട്ടന്നൂർ യൂ പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ റാസി മൂന്നാം സ്ഥാനം നേടി.

ജൂനിയർ ഗേൾസ് വിഭാഗത്തിൽ മമ്പറം യൂ പി സ്കൂൾ വിദ്യാർത്ഥി അനുവർണിക വെള്ളിമെഡൽ നേടി.
കടമ്പുർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹൃതിക മൂന്നാം സ്ഥാനം നേടിയുമാണ് നാഷണൽ യോഗ ഒളിമ്പിയാഡിലേക്ക് യോഗ്യത നേടിയത്
ആകെ നാല് വിഭാഗങ്ങളിലായി 16 പങ്കെടുക്കുന്നതിൽ 9 പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്. സംസ്ഥാന യോഗ ഒളിമ്പിയാഡിൽ ഒവരോൾ കിരീടം കണ്ണൂർ നേടിയിരുന്നു.

Previous Post Next Post