മട്ടന്നൂർ :ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാർഥി കളിൽനിന്നടക്കം സിംകാർഡ് കൈക്കലാക്കി തട്ടിപ്പ് സംഘത്തിന് കൈമാറുന്ന റാക്കറ്റിലെ രണ്ട് പേരെക്കൂടി മട്ടന്നൂർ പൊലീസ് അറസ്റ്റുചെയ്തു. ഉരുവച്ചാലിലെ മൊബൈൽ ഷോപ്പുടമ കീച്ചേരി സ്വദേശി പി സിയാദ് (26), വെമ്പടി യിലെ മുഹമ്മദ് സാലിഹ് (19) എന്നിവരെയാണ് മട്ടന്നൂർ ഇൻസ് പെക്ടർ ബി എസ് സജനും സംഘവും അറസ്‌റ്റുചെയ്തത്. കേസിൽ നേരത്തെ മൂന്നുപേർ പിടിയിലാ യിരുന്നു.
കീച്ചേരി സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഏഴ് സിംകാർഡുകൾ വാങ്ങിയിരുന്നു. ഇവ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് പരാതി നൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനാവ ശ്യത്തിനായി ഫോൺവാങ്ങിനൽ കുന്നുണ്ടെന്നും അതിന് ഉപയോഗിക്കാനാണെന ക്കാനാണെന്നും പറഞ്ഞാണ് തട്ടിപ്പ് സംഘം ആളുകളിൽനിന്നും സിംകാർഡ് കൈക്കലാക്കി ഒരു സിംകാർഡിന് അഞ്ഞൂറ് രൂപയും പ്രതിഫലം നൽകിയിരുന്നു. ഇങ്ങനെ മട്ടന്നൂർ മേഖലയിൽനിന്നും ആയിരക്കണക്കിന് സിംകാർഡ് സംഘടിപ്പിച്ച റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്
കൈക്കലാക്കുന്ന സിംകാർഡുകൾ ഗൾഫിലേക്ക് കടത്തി അവിടെനിന്ന് ഫിലിപ്പീൻസ്, ചൈനതുടങ്ങിയ രാജ്യങ്ങളിലെ മറ്റൊരു തട്ടിപ്പ് സംഘത്തിന് വിൽക്കുകയാണ് പതിവ്. ഒരുസിംകാർഡിന് പ്രതികൾക്ക് 2500 രൂപ പ്രതിഫലം കിട്ടിയിരുന്നതായും പൊലീസ് പറയുന്നുണ്ട്. ഇത്തരം വിറ്റഴിക്കുന്ന സിംകാർഡുകൾ ഓൺലൈൻ തട്ടിപ്പിനായാണ് വിദേശസംഘം ഉപയോഗിക്കുന്നത്. സിംകാർഡുകൾ നൽകുന്ന വകയിൽ പ്രതിഫലമായി ലഭിച്ച വൻതുക പ്രതികളുടെ അക്കൗണ്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. 918 സിംകാർഡുകൾ ഇവരിൽനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. നിയമംലംഘിച്ച് സിംകാർഡുകൾ എടുത്ത് നൽകിയതിനാണ് ഉരുവച്ചാലിലെ ഓർക്കുട്ട് മൊബൈൽ ഷോപ്പുടമ സിയാദിനെ അറസ്‌റ്റുചെയ്തത്. ഇതിന് പിന്നിൽ മട്ടന്നൂരിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വലിയ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ട്. അന്വേഷണം പുരോ ഗമിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും പൊലിസ് പറഞ്ഞു. സ്വന്തം രേഖകൾ നൽകി മറ്റുള്ളവർക്ക് സിംകാർഡ് എടുത്ത് നൽകരുതെന്നും പൊലിസ് അറിയിച്ചു. പ്രതികളെ കോട തിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു
#tag:
Kannur