Zygo-Ad

സൂപ്പർമാർക്കറ്റിൽ സ്‌ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

കണ്ണൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം ഓണ്‍ലൈന്‍ ട്രാന്‍സ്സാക്ഷന്‍ വഴി പണം കൈമാറിയെന്ന് സ്‌ക്രീന്‍ ഷോട്ട് കാണിച്ച്‌ സാധനങ്ങളുമായി മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
താഴെചൊവ്വയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് ചിറക്കല്‍ പള്ളിക്കുളത്തെ പി.സഞ്ജയ് (26) യുടെ പരാതിയില്‍അരോളി സ്വദേശി ഇ.ജി. അഭിലാഷിനെ (23) പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം. 3.30 ന് ആണ് പരാതിക്കാസ്പദമായ സംഭവം.

44,657 രൂപയുടെ സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്ത യുവാവ് നെഫ്റ്റ് ട്രാന്‍സാക്ഷന്‍ വഴി പണം കൈമാറിയതായി വിശ്വസിപ്പിച്ച്‌ സ്‌ക്രീന്‍ ഷോട്ട് കാണിച്ച്‌ സാധനങ്ങളുമായി പോകുകയായിരുന്നു. സാധനങ്ങളുമായി പോകുമ്പൊള്‍ രണ്ട് മണിക്കൂറിനകം പണം അക്കൗണ്ടില്‍ വരുമെന്ന് അറിയിച്ച ശേഷമായിരുന്നു സാധനങ്ങളുമായി മടങ്ങിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് അക്കൗണ്ടന്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇയാള്‍ സമാനമായ രീതിയില്‍ പലരെയും വഞ്ചിച്ചതായി ചോദ്യം ചെയ്യലില്‍ മനസിലായെന്ന് ടൗണ്‍പോലീസ് ഹൗസ് ഓഫീസര്‍ സിബി ടോമിസ് പറഞ്ഞു.ബാങ്കിന്റെ ആപ്പില്‍ പെയ്‌മെന്റ് ഓപ്പ്ഷനില്‍ കയറിയാണ് ഇയാള്‍ തന്ത്രപൂര്‍വ്വം തട്ടിപ്പ് നടത്തിയത്.

Previous Post Next Post