കണ്ണൂർ : വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയിൽ ഇന്ന് എൽ ഡി എഫിന്റെ ജനകീയ പ്രതിരോധം. ജനകീയ പരിപാടിയിൽ സി പി എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പങ്കെടുക്കും. വർഗീയതയെ വടകര അതിജീവിക്കുമെന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കഴിഞ്ഞദിവസം ജനകീയ സംഗമം സംഘടിപ്പിച്ചിരുന്നു.