കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷന്‍ ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, ഡി സി എ, വേര്‍ഡ് പ്രൊസസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി വിത്ത് എം എസ് ഓഫീസ് എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. ഫോണ്‍: 0490 2321888, 9400096100.
*അപേക്ഷ ക്ഷണിച്ചു*
പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബി എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിന്റെ 2024 – 28 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.
പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.cfrdkerala.in, www.supplycokerala.com ല്‍ ലഭിക്കും. ഫോണ്‍: 0468 2961144.