കണ്ണൂർ : സമഗ്രശിക്ഷ കേരളവും പൊതുവിദ്യാഭ്യാസവകുപ്പും ചേർന്ന് നടത്തുന്ന അധ്യാപകസംഗമം-അവധിക്കാല അധ്യാപക പരിശീലനത്തിന്റെ തലശ്ശേരി വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ നിർവഹിച്ചു. തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.എ. ചന്ദ്രിക മുഖ്യാതിഥിയായി. ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എൻ. ഗീത അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. സബിത്ത്, ബി.പി.സി. സുനിൽബാൽ, പ്രദീപ് കിനാത്തി, കെ. സുധീർകുമാർ, കെ. രമേശൻ, എ.പി. ലത എന്നിവർ സംസാരിച്ചു.മാറിയ വിദ്യാഭ്യാസ സമീപനരീതിയും പുതിയ പാഠപുസ്തകവും ഈ വർഷത്തെ പരിശീലനത്തിലെ പ്രധാന വിഷയമാണ്. ഉപജില്ലയിലെ എൺപതോളം വിദ്യാലയങ്ങളിൽനിന്നായി പ്രൈമറിവിഭാഗത്തിൽനിന്ന് അഞ്ഞൂറോളം അധ്യാപകരും സെക്കൻഡറിവിഭാഗത്തിൽനിന്ന് മൂന്ന് വിഷയങ്ങളിലായി ഇരുന്നൂറോളം അധ്യാപകരും പരിശീലനത്തിൽ പങ്കാളികളായി.
തലശ്ശേരി സൗത്ത്, തലശ്ശേരി നോർത്ത്, കൂത്തുപറമ്പ്, പാനൂർ, ചൊക്ലി സബ്ജില്ലകളിലെ ഹൈസ്കൂൾ അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. 14 മുതൽ 18 വരെ ഒന്നാം ബാച്ചിന്റെയും 21 മുതൽ 25 വരെ രണ്ടാം ബാച്ചിന്റെയും പരിശീലനം ചൊക്ലിയിൽ നടക്കും.