Zygo-Ad

കേന്ദ്രവിഹിതം വെട്ടിക്കുറച്ചതോടെ റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം മുടങ്ങി.

കണ്ണൂർ : സംസ്ഥാനത്ത് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതോടെ റേഷൻ കടകൾ വഴിയുളള മണ്ണെണ്ണ വിതരണം മുടങ്ങി. കടകളിലേക്കുള്ള മണ്ണെണ്ണയുടെ അളവ് മൂന്നിലൊന്നായി കുറച്ചതോടെ റേഷൻ വ്യാപാരികളും സ്റ്റോക്കെടുക്കുന്നത് നിർത്തി. മൂന്നു മാസത്തിലൊരിക്കൽ 1944 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് ലഭിച്ചിരുന്നത്. ഇത് 780 ആയി കുറച്ചു. ഇതോടെ 200 ലിറ്റർ വിതരണം ചെയ്യേണ്ട കടകൾക്ക് ലഭിക്കുന്നത് 60 ലിറ്റർ മാത്രമാണ്.

ഇതോടെയാണ് അധികച്ചെലവ് സഹിച്ച് മണ്ണെണ്ണ വിതരണം ചെയ്യേണ്ടെന്ന് റേഷൻ കടയുടമകൾ തീരുമാനിക്കുന്നത്. അർഹതപ്പെട്ട വിഹിതം ലഭിക്കാതെ വന്നതോടെ കാർഡ് ഉടമകളും പ്രതിസന്ധിയിലായി. മുൻഗണനാ വിഭാഗക്കാർക്കും വൈദ്യുതി ഇല്ലാത്തവർക്കും മാത്രമാണ് ഇപ്പോൾ മൂന്ന് മാസത്തിലൊരിക്കൽ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

Previous Post Next Post