കണ്ണൂർ : ഈ വര്‍ഷത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മെയ് 18 ന് രാമന്തളി പഞ്ചായത്തിലെ എട്ടിക്കുളം ബീച്ച് പരിസരത്ത് നടക്കും. സംസ്ഥാന വ്യാപകമായി മെയ് 18, 19 തീയ്യതികളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണം നടത്തുന്നത്. 19 ന് ജില്ലയില്‍ ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിക്കും. പൊതു സ്ഥല ശുചീകരണം, വീടുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിവയുടെ ശുചീകരണം മലിനജല സംസ്‌കരണ പദ്ധതികള്‍ ആരംഭിക്കല്‍, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രവൃത്തികളാണ് മഴക്കാലപൂര്‍വ്വ ശുചീകരണമായി സംഘടിപ്പിക്കുന്നത്.