Zygo-Ad

കനത്ത മഴയെ തുടർന്ന് പച്ചക്കറി വില കുതിക്കുന്നു.

കണ്ണൂർ :പച്ചക്കറി വിലയില്‍ വൻവർധന. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് വലിയ വില വർധനവുണ്ടായത്. മഴ ശക്തമായതോടെ പച്ചക്കറികള്‍ ചീഞ്ഞ് കേടുവരുന്നതാണ് വിലവർധനവിന് കാരണമായി പറയുന്നത്കേരളത്തിലേതുപോലെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ ശക്തമായതാണ് പച്ചക്കറി വിലയില്‍ വൻവർധനവുണ്ടാകാൻ കാരണമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കാവശ്യമായ പച്ചക്കറികളിലേറെയും എത്തുന്നത്.. രണ്ടാഴ്ച മുൻപ് വരെ കനത്ത ചൂടും വെയിലുമേറ്റ് പച്ചക്കറി കരിയുന്നത് വിളവിനെ ബാധിച്ചിരുന്നതായി വാർത്തയുണ്ടായിരുന്നു.
തുടർച്ചയായ മഴയില്‍ ചെടികള്‍ ചീഞ്ഞ് വിള നാശമുണ്ടാകുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.

Previous Post Next Post