Zygo-Ad

അധ്യാപക ഒഴിവുകൾ.

കണ്ണൂർ : കണ്ണൂർ ശ്രീനാരായണ കോളജിൽ ഇംഗ്ലിഷ് സംസ്കൃതം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, മൈക്രോ ബയോളജി, സുവോളജി, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഗെസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ഡപ്യൂട്ടി ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ കോഴിക്കോട് റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർ‌ട്ടിഫിക്കറ്റ് സഹിതം 24-ന് രാവിലെ 9.30ന് കോളജ് ഓഫിസിൽ ഹാജരാകണം.

-അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഹിന്ദി, അറബിക് വിഷയങ്ങളിൽ ജൂനിയർ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം 28-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ ഹാജരാകണം.

-അഴീക്കോട് അക്ലിയത്ത് എൽ പി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9895141828

-കതിരൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഗണിതം, കെമിസ്ട്രി, ഇംഗ്ലിഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 27ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.

-ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലിഷ് (സീനിയർ), മാത്തമറ്റിക്സ്, ബോട്ടണി, കെമിസ്ട്രി (ജൂനിയർ) അധ്യാപകർക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂളിൽ നടക്കും.

-ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് (പാർട്ട് ടൈം) താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂളിൽ നടക്കും.

-ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 29ന് രാവിലെ 10ന് സ്കൂളിൽ നടക്കും.

Previous Post Next Post