Zygo-Ad

ഗ്രന്ഥശാലകൾ സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക്; പരിശീലനം 20 മുതൽ

കണ്ണൂർ:ആധുനികവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളിൽ ഓൺലൈൻ ലൈബ്രറി മാനേജ്മെന്റ് സോഫ്റ്റവെയർ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിശീലന പരിപാടി 20 മുതൽ തുടങ്ങും. ജില്ലയിലെ 1200 ഗ്രന്ഥശാലാ ലൈബ്രേറിയന്മാർക്കും സെക്രട്ടറിമാർക്കുമായി ഒരുമാസം നീളുന്ന പരിശീലന പരിപാടിയാണ് നടപ്പാക്കുന്നത്. ഡിജിറ്റൽ കാറ്റലോഗിങ് ഉൾപ്പടെ ഗ്രന്ഥശാലാ പ്രവർത്തനമാകെ ഓൺലൈൻ സംവിധാനം വഴി ബന്ധിപ്പിക്കുന്ന പബ്ലിക് എന്ന സോഫ്റ്റ് വെയ റിന് ലൈബ്രറി കൗൺസിൽ രൂപം നൽകിയിട്ടുണ്ട്. ക്ലാസ്സെടുക്കുന്ന അധ്യാപകർക്കുള്ള പരിശീലനം കിലയിലും കണ്ണൂർ എൻജിനിയറിങ് കോളേജിലും പൂർത്തിയായി. ഈ അധ്യാ പകർ നയിക്കുന്ന 35 ബാച്ചുകളിലായാണ് പരിശീലനം. ആദ്യഘട്ട ത്തിൽ സംസ്ഥാനത്തെ ഏതു ഗ്രന്ഥശാലയിലെയും പുസ്തകങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഏകീകൃത പുസ്തക കാറ്റലോഗ് നിർമിക്കും. അടുത്തഘട്ടത്തിൽ പുസ്തക വിതരണവും അംഗങ്ങൾ ക്കുള്ള സേവനവും ഓൺലൈ നാക്കും. ഗ്രാമീണ സർവകലാശാലകളായ ഗ്രന്ഥശാലകളെ ആധു നികവൽക്കരിക്കുന്ന ഏകീകൃത വെബ് ആപ്ലിക്കേഷൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പായിരിക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയനും പ്രസിഡന്റ് മുകുന്ദൻ മഠത്തിലും പറഞ്ഞു.

Previous Post Next Post