Zygo-Ad

കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപിക്കുന്നു:ഇന്നലെ മാത്രമായി നഷ്ടപ്പെട്ടത് 1,73,38,043 രൂപ.

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഓൺലൈൻ
തട്ടിപ്പ് വ്യാപിക്കുന്നു. ഇന്നലെ മാത്രം
1,73,38,043 രൂപയാണ് തട്ടിപ്പ് സംഘം കവർന്നത്.
സാമൂഹിക മാധ്യമങ്ങളായ വാട്സാപ്പ്, ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്‌ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകിയാണ് നാലുപേരിൽനിന്ന് പണം തട്ടിയത്.

ഇതിൽ തലശ്ശേരി സ്വദേശിയുടെ 1,57,70,000 രൂപ നഷ്ടമായി. കൂത്തുപറമ്പ് സ്വദേശി യിൽനിന്ന് 9,45,151 രൂപയും, യുവതിയിൽ നിന്ന് 6,04,894 രൂപയും കണ്ണൂർ സ്വദേശിയിൽ നിന്ന് 17,998 രൂപയുമാണ് നഷ്ട്മായത്.

പല വാഗ്ദാനങ്ങളും നൽകി സൈബർ തട്ടിപ്പ് വ്യാപികുക്യാണ് എന്ന് പോലീസ് പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്ന് നാല് തവണ കൃത്യമായി മുടക്കുന്ന തുകക്കുള്ള ഇരട്ടി നൽകും. കൂടുതൽ പണം നിക്ഷേപിക്കുമ്പോൾ ഫോൺ ബന്ധം വിച്ഛേദിച്ച് തട്ടിപ്പ് സംഘങ്ങൾ രക്ഷപ്പെടും.

Previous Post Next Post