പാനൂർ :പ്രണയാർത്ഥന നിരസിച്ച വൈരാഗ്യം കാരണം പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ (23)വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി പറയും.
തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജ് എ.വി. മൃദുലആണ് കേസ് ഈമാസം 10 ലേക്ക് മാറ്റിയത്. മാനന്തേരിയിലെ ശ്യാംജിത്ത് ആണ് കേസിലെ പ്രതി.2022 ഒക്ടോബർ 22ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.2023 സെപ്റ്റംബർ 21നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്.
സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.