Zygo-Ad

വരൾച്ച: ജില്ലയിൽ 101.149 ഹെക്ടറിൽ കൃഷിനാശം.

കണ്ണൂർ: കനത്ത വരൾച്ച മൂലം ഈ വർഷം ജില്ലയിൽ നശിച്ചത് 101.149 ഹെക്ടർ സ്ഥലത്തെ വിളകൾ.
8.411 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി കർഷകർക്ക് ഉണ്ടായത്. ജില്ലയുടെ എല്ലാ ഭാഗങ്ങളെയും ബാധിച്ച വരൾച്ചയുടെ ആഘാതം കൂടുതലായി അനുഭവപ്പെട്ടത് മലയോര മേഖലയിലാണ്.

ജില്ലയിലെ 11 ബ്ലോക്കുകളിൽ കൃഷി വകുപ്പിന്റെ ബ്ലോക്ക് ലവൽ വിദഗ്ധ സമിതി ഈ മാസം 6-8 വരെ പഠനം നടത്തിയിരുന്നു. കർഷകർ നേരിടുന്നത് വൻ സാമ്പത്തിക ബാധ്യതയെന്നാണ് കണ്ടെത്തൽ.
വരൾച്ച മൂലം ഏറ്റവും ധനനഷ്ടം ഉണ്ടായത് വാഴ കൃഷിക്കാണ്. 4.957 കോടി രൂപ.

ജില്ലയെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കാത്തതിനാൽ വിള ഇൻഷുറൻസ് എടുത്തവർക്കാണ് നാശനഷ്ട പരിഹാരം ലഭിക്കുക. അതിനായി എയിംസ് പോർട്ടൽ വഴി അപേക്ഷ നൽകണം.

Previous Post Next Post