കണ്ണൂർ :2024 ഏപ്രിലിലെ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 2 വരെ ദീർഘിപ്പിച്ചു.
അപേക്ഷ സമർപ്പിച്ചവർക്ക് നൽകിയ വിവരങ്ങളിൽ എന്തെങ്കിലും എഡിറ്റ് ചെയ്യാൻ ഉണ്ടെങ്കിൽ അതിനുള്ള സൗകര്യം മെയ് 4 മുതൽ 7 വരെ ആയിരിക്കും. കെ- ടെറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ പോർട്ടലിൽ ഇതിനുള്ള സംവിധാനം ലഭ്യമാവും.