ന്യൂഡൽഹി :ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും കേന്ദ്ര സർക്കാറിന്‍റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. എന്നാൽ, ഇതിനായി ബജറ്റിൽ പ്രത്യേകം തുക നീക്കിവെച്ചിട്ടില്ല.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. ഇത് പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി അഞ്ച് ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും.
#tag:
General