രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ അടുത്തിരിക്കെ, നിര്‍മാണത്തിനായി സംഭാവന പിരിക്കുന്നെന്ന വ്യാജേന സൈബര്‍ തട്ടിപ്പ് നടക്കുന്നതായി വിവരം പുറത്ത്.സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് (VHP) നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. ആളുകള്‍ തട്ടിപ്പിന് ഇരയാകാതിരിക്കാൻ അഭ്യര്‍ത്ഥിച്ച് സംഘടന സാമൂഹ്യ മാധ്യമങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
തട്ടിപ്പ് ഇങ്ങനെ.
വിഎച്ച്‌പി വക്താവ് വിനോദ് ബൻസലാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ തട്ടിപ്പ് വെളിപ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ ‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര അയോധ്യ, ഉത്തര്‍പ്രദേശ്’ എന്ന വ്യാജ പേജ് സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. പേജില്‍ ക്യുആര്‍ കോഡും ഇട്ടിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ പേരില്‍ സംഭാവന നല്‍കാൻ അഭ്യര്‍ഥന നടത്തുന്നു എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ക്യുആര്‍ കോഡ് സ്കാൻ ചെയ്യുമ്ബോള്‍, മനീഷ നല്ലബെലി എന്ന പേരുള്ള യുപിഐ ഐഡിയാണ് കാണാനാവുക.വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെയും ഡെല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും പൊലീസ് അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വിനോദ് ബൻസല്‍ കൂട്ടിച്ചേര്‍ത്തു. ‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ന്യാസ് ആരെയും ഫണ്ട് പിരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ല. കര്‍ശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും ഉത്തര്‍പ്രദേശ് ഡിജിപിക്കും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും കത്തയച്ചു. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുത്. ആളുകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്’, അദ്ദേഹം വ്യക്തമാക്കി.