Zygo-Ad

ആരോഗ്യ ഇന്‍ഷുറന്‍സില്‍ മാറ്റം ; ഇനി എല്ലാ ആശുപത്രികളിലും പണ രഹിത ചികിത്സ.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് നേട്ടം. ഇനി മുതല്‍ എല്ലാ ആശുപത്രികളിലും പണ രഹിത ചികിത്സ ലഭിക്കും.ഇതിന് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ജനറലിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടിയാലോചിച്ച് എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സ വ്യാപിപ്പിക്കുന്നതിന് ‘ക്യാഷ്ലെസ് എവരിവേര്‍’ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കിയത്.

നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ്വര്‍ക്കിലുള്ള ആശുപത്രികളില്‍ മാത്രമേ പോളിസി ഉടമയ്ക്ക് പണരഹിത ചികിത്സ ലഭിക്കുന്നുള്ളൂ. നെറ്റ്വര്‍ക്കില്‍ ഇല്ലാത്ത ആശുപത്രിയിലാണ് ചികിത്സിക്കുന്നതെങ്കില്‍ പോളിസി ഉടമ മുഴുവന്‍ തുകയും ആശുപത്രിയില്‍ നല്‍കുകയും പിന്നീട് ഈ തുക ക്ലെയിം സമര്‍പ്പിച്ച് റീഇംബേഴ്സ്മെന്റ് വഴി നേടാനാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ എല്ലാം പോളിസി ഉടമകളും പാലിക്കണമായിരുന്നു. എന്നാല്‍ ഇനി എല്ലാ ആശുപത്രികളിലും പണ രഹിത ചികിത്സ ലഭ്യമാക്കുകയാണ്.

ഇങ്ങനെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ഇന്‍ഷുറര്‍മാരുടെ നെറ്റ്വര്‍ക്കില്‍ ഇല്ലാത്ത ആശുപത്രികളില്‍ പോലും പണരഹിത സൗകര്യങ്ങള്‍ ലഭിക്കുന്നത് അടിയന്തര ഘട്ടങ്ങളില്‍ ആശ്വാസമാകും.

Previous Post Next Post