Zygo-Ad

ഇ-ബിസിനസ് വിസിറ്റ് വിസ ഇനി മുഴുവൻ രാജ്യങ്ങൾക്കും; നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പം, ഓൺലൈനായി ലഭിക്കും.

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമായി വിപുലപ്പെടുത്തി. ഇനി എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഓൺലൈൻ ബിസിനസ് വിസ സംവിധാനം നടപ്പാക്കുന്നത്.
ഇതുവരെ പരിമിത എണ്ണം രാജ്യങ്ങൾക്ക് മാത്രമേ ഈ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. അതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ എല്ലാ രാജ്യക്കാർക്കും ഓൺലൈനായി ബിസിനസ്സ് വിസ നേടാനാകും. ഒരു വർഷ കാലാവധിയുള്ള വിസയിൽ പല തവണ സൗദിയിലേക്ക് വരാനും പോകാനുമാകും. കഴിഞ്ഞ ജൂണിലാണ് വിദേശ നിക്ഷേപകർക്കുള്ള ബിസിനസ് വിസിറ്റ് വിസ സംവിധാനം ആരംഭിച്ചത്. ലളിതവും എളുപ്പവുമായ ഓൺലൈൻ നടപടിയിലൂടെ വിസ നേടാം. വിദേശകാര്യ മന്ത്രാലയത്തിെൻറ പോർട്ടലിലാണ് ‘വിസിറ്റർ ഇൻവെസ്റ്റർ’ എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ഡിജിറ്റൽ എംബസിയിൽ നിന്ന് ഉടൻ വിസ ഇഷ്യൂ ചെയ്യും. അപേക്ഷകന് ഇമെയിൽ വഴി വിസ ലഭിക്കും.

Previous Post Next Post