Zygo-Ad

ഡല്‍ഹിയില്‍ ഭൂചലനം.

നേപ്പാളിലെ ഭത്തേകോലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഡൽഹി- എൻ. സി. ആർ, ഹരിയാന, പഞ്ചാബ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നാൽപത് സെക്കന്റോളം നീണ്ടുനിന്ന പ്രകമ്പനത്തിൽ പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇറങ്ങിയോടി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാൾ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഉച്ചയ്ക്ക് 2.25നും 2.51 നും രണ്ട് തവണ വീതമാണ് ഭൂചലനമുണ്ടായത്. ആദ്യത്തെ ഭൂചലനത്തിന് 4..46 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.

Previous Post Next Post