Zygo-Ad

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി.

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നത്. കെഎസ്ഇബി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
കെഎസ്ഇബി യുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ:
•1500-2000 വാട്സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിൻ്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല.
• കുക്കറിന്റെ പ്രതലത്തിൽ‍ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.
•പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്.
• പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

Previous Post Next Post