Zygo-Ad

സ്പിരിറ്റ് വേട്ട. പരിയാരത്ത് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടി.

പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ രാമപുരം കൊത്തിക്കുഴിച്ച പാറ എന്ന സ്ഥലത്ത് വെച്ചാണ് മംഗലാപുരത്ത് നിന്നും വരികയായിരുന്ന ലോറിയിൽ നിന്നും സ്പിരിറ്റ് പിടികൂടിയത്.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സ്പിരിറ്റ് സംഘത്തെ പിടികൂടിയത്.പാപ്പിനിശ്ശേരി എക്സൈസും, എക്സൈസ് സ്പെഷ്യൽ സ്‌ക്വഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് KL10-X.7757 നമ്പർ ലോറിയിൽ നിന്നും കാനുകളിൽ നിറച്ച സ്പിരിറ്റ്‌ പിടിച്ചെടുത്തത്. ലോറിയും സ്പിരിറ്റും പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഓഫീസിലേക്ക് മാറ്റി.ഡ്രൈവർ കാസർഗോഡ് സ്വദേശി മൂസകുഞ്ഞിനെ കസ്റ്റഡിയിലെടുത്തു.

Previous Post Next Post