ന്യൂഡൽഹി:അർബുദം, പ്രമേഹം, ഹൃദ്രോഹം, രക്തധമനി രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുറയും. ആഗസ്ത് 15ന് പ്രഖ്യാപനം ഉണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട നാല് ശുപാർശയിൽ ഏതാകും സ്വീകരിക്കുകയെന്നതിൽ തീരുമാനമായിട്ടില്ല.
സർക്കാർ ശുപാർശ മരുന്നു കമ്പനികൾ കൂടി അംഗീകരിച്ചാൽ വില 70 ശതമാനംവരെ കുറഞ്ഞേക്കും. ചൊവ്വാഴ്ച ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, മരുന്നുകമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. വില കുതിച്ചുയർന്നതോടെ ചില മരുന്നുകൾ സാധാരണക്കാർക്ക് അപ്രാപ്യമായി മാറിയ സാഹചര്യത്തിലാണ് യോഗം.