Zygo-Ad

ജവഹർ ബാൽ മഞ്ച് ഭരണഘടനാ ദിനം ആചരിച്ചു; സി.വി.എ. ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു


കണ്ണൂർ:
ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. കണ്ണൂർ തെക്കി ബസാറിൽ നടന്ന പരിപാടി ദേശീയ കോ-ഓർഡിനേറ്റർ സി.വി.എ. ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഭരണഘടനാ മൂല്യങ്ങൾ പുതുതലമുറയ്ക്ക് പകർന്നുനൽകി അവരെ മതേതരത്വ-ജനാധിപത്യ ബോധമുള്ള ഉത്തമ പൗരന്മാരാക്കി വളർത്തിയെടുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജില്ലാ ചെയർമാൻ എം.പി. ഉത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ജില്ലാ കോ-ഓർഡിനേറ്റർമാരായ ദിനു മൊട്ടമ്മൽ, കെ.കെ. ബീന ടീച്ചർ, ബ്ലോക്ക് ചെയർമാൻ സനോജ് പലേരി, പി. അനിത, പി. ശ്രീനിത എന്നിവർ സംസാരിച്ചു.


Previous Post Next Post