Zygo-Ad

പള്ളിക്കുന്നിൽ നിയന്ത്രണം വിട്ട കാർ തൂണിലിടിച്ച് തകർന്നു; യാത്രക്കാരന് പരുക്ക്.

 

കണ്ണൂർ: കണ്ണൂർ - കാസർകോട് ദേശീയപാതയിൽ പള്ളിക്കുന്നിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ വാഗൺആർ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരന് പരുക്കേറ്റു.

നിയന്ത്രണം വിട്ട കാർ പാതയോരത്തെ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പ്രദേശത്ത് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

Previous Post Next Post