Zygo-Ad

കണ്ണൂർ നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും


കണ്ണൂർ: കണ്ണൂർ സെക്ഷൻ പരിധിയിലെ സബ് രജിസ്ട്രാർ ഓഫീസ് കോമ്പൗണ്ടിൽ നിന്ന് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനാൽ ഇന്ന് (ഓഗസ്റ്റ് 29) രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വൈദ്യുതിഭവന് പിൻവശം, സന്നിധാൻ, സൂര്യ അപ്പാർട്ട്മെന്റ്, അൽഫാ ചേമ്പർ, അശോക ഹോസ്പിറ്റൽ, രാമാനന്ദ ഓയിൽ മിൽ, ഷാജി എം.ആർ.ഐ, സൂര്യ സിൽക്സ്, മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ, ഗാലക്സി കോംപ്ലക്സ്, പ്രീമിയർ ടവർ എന്നീ ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുക.



Previous Post Next Post