Zygo-Ad

നിതിന്‍ രാജിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന ഡോ. റാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഡോ. എം.കെ റാമിനെ 27ന് ഹാജരാക്കാൻ എസ്.സി-എസ്.ടി പ്രത്യേക കോടതി ജഡ്ജി എം. മനോജ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.

കോടതിയിൽ ഹാജരാക്കിയാൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയേക്കും. ഓഗസ്റ്റ് ആറു വരെയാണ് റാമിനെ കോടതി റിമാൻഡ് ചെയ്തത്.

റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള അന്വേഷണ സംഘത്തിൻ്റെ ഹരജിയിൽ കോടതി റാമിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.

കഴിഞ്ഞ ഞായറാഴ്‌ച കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത റാമിനെ അറസ്റ്റ് സംബന്ധിച്ച സുപ്രീംകോടതി മാർഗ നിർദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതേതുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

Previous Post Next Post