Zygo-Ad

ചാലയില്‍ റോഡില്‍ ലോറിയിൽ നിന്നും ബിറ്റുമെൻ മിക്സ് ഓയില്‍ ഒഴുകി: വാഹന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


കണ്ണൂർ: ചാലയിലെ എൻ എച്ച്‌ 66ൻ്റെ പ്രവർത്തിക്കിടെ വിശ്വസമുദ്രയുടെ ലോറിയില്‍ നിന്നും ബിറ്റുമെൻ മിക്സ് ലീക്കായി ചാല ആസ്റ്റർ മിംസ്, ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍ പരിസരത്താണ് ബിറ്റുമെൻ പരന്നത്.

കണ്ണൂരില്‍ നിന്നും ഫയർഫോഴ്സ‌് എത്തി വെള്ളം ചീറ്റി ക്ലീൻ ചെയ്തെങ്കിലും വാഹനങ്ങള്‍ തെന്നി വീഴാൻ സാധ്യതയുണ്ട് ഈ റൂട്ടില്‍ പോകുന്ന ബൈക്ക് യാത്രക്കാർ ഉള്‍പ്പെടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.

Previous Post Next Post