Zygo-Ad

കണ്ണൂരിൽ ബൈക്കപകടം: പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 


കണ്ണൂർ: കണ്ണൂർ ഇരിണാവ് ടർഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാട്ടൂൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ എൻ.ടി. മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം നടന്നത്.

കണ്ണപുരം യോഗശാലയ്ക്ക് സമീപം താമസിക്കുന്ന അഫ്സലിന്റെയും ഫാഹിമയുടെയും മകനാണ് മുഹമ്മദ് ആദിൽ. രാത്രിയാത്രയ്ക്കിടെ ടർഫിന് സമീപം ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാഫിള് ഫളൽ, ആയിഷ സഹ്റ എന്നിവർ സഹോദരങ്ങളാണ്. വിദ്യാർത്ഥിയുടെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും മാട്ടൂൽ ഹൈസ്കൂളിലെ സഹപാഠികളും.



Previous Post Next Post