Zygo-Ad

തൃച്ചംബരത്തെ വീടിന്റെ സിറ്റൗട്ടിൽ നിന്ന് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി


തളിപ്പറമ്പ്: തൃച്ചംബരത്തെ വീടിന്റെ സിറ്റൗട്ടിൽ നിന്ന് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി കുഞ്ഞരയാലിൽ മഹാത്മാ റോഡിന് സമീപത്തെ സരസ്വതി വാര്യരുടെ വീട്ടിൽ നിന്നാണ് മാർക്കിന്റെ പ്രവർത്തകനും വനം വകുപ്പ് റെസ്ക്യൂ വറുമായ അനിൽ തൃച്ചംബരം പാമ്പിനെ പിടികൂടിയത്. 

ഇന്നലെ ഉച്ചക്ക് 12: 30 ആണ് സംഭവം സ്കൂളിൽ നിന്ന് മകളെയും കൂട്ടി പോകുന്ന ഒരാളാണ് വീട്ടിലേക്ക് പാമ്പ് കയറിപ്പോകുന്നത് കണ്ടത്. ഇവർ ഉടൻ വീട്ടുകാരെയും സമീപവാസികളെയും വിവരം അറിയിച്ചു. 

ഇതിനിടെ ഗ്രിൽസിനടിയിലൂടെ അകത്തെത്തിയ മൂർഖനെ സിറ്റൗട്ടിലെ മേശയുടെ താഴ്ഭാഗത്താണ് കാണപ്പെട്ടത്. അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് അനിൽ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം പാമ്പിനെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു..

Previous Post Next Post