പരിയാരം: പരിയാരം കാരക്കുണ്ടിൽ ചെങ്കൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചുലോറി ഡ്രൈവർ അരിപ്പാമ്പ്ര സ്വദേശി മുഹമ്മദ് ബഷാറാണ്(22) മരിച്ചത്
അപകടത്തിൽമൂന്ന് പേർക്ക് പരിക്കേറ്റു ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19) അസാം സ്വദേശി നജിറുൽ (26) ചീമേനി സ്വദേശി റോബിൻസ് (37) എന്നിവർക്കാണ് പരുക്കറ്റേത്. അപകടത്തിൽപ്പെട്ടവരെ പൊലിസും നാട്ടുകാരും ചേർന്നാണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.
