Zygo-Ad

കണ്ണൂർ ഡി.സി.സി ഓഫീസിന് മുന്നിൽ കെ. സുധാകരന്റെ ഫ്ലക്സ്; 'പിണറായിയെ താഴെയിറക്കാൻ പടനായകൻ എത്തുന്നു'

 


കണ്ണൂർ: കണ്ണൂർ ഡി.സി.സി ഓഫീസിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ഡി.സി.സി ഓഫീസിന്റെ മതിലിൽ സുധാകരനെ 'പടനായകൻ' എന്ന് വിശേഷിപ്പിക്കുന്ന ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. "പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു, കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ്" എന്നാണ് ഫ്ലക്സിലെ വാചകങ്ങൾ.

സംസ്ഥാന രാഷ്ട്രീയത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാകുന്ന സാഹചര്യത്തിൽ സുധാകരന്റെ നേതൃത്വത്തിന് കരുത്തുപകരാനാണ് അണികളുടെ നീക്കമെന്നാണ് സൂചന. നേരത്തെയും സമാനമായ രീതിയിൽ സുധാകരനെ അനുകൂലിച്ച് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സുകൾ ഉയർന്നിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനമാണോ അതോ പ്രാദേശിക പ്രവർത്തകരുടെ ആവേശമാണോ ഈ നീക്കത്തിന് പിന്നിലെന്ന് വ്യക്തമല്ല. പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ധന വിലവർധനയും ഉയർത്തി കോൺഗ്രസ് സമരരംഗത്തുള്ള സമയത്തുതന്നെ കെ. സുധാകരനെ മുൻനിർത്തിയുള്ള ഈ പ്രചാരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.



Previous Post Next Post