കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന് പയ്യന്നൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു.
പയ്യന്നൂർ ഏഴിലോട് വച്ചാണ് ജയരാജൻ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. പരുക്കേറ്റ ജയരാജനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂരിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം എം വി ജയരാജനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് എം.വിജയരാജൻ സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
താടിക്കാണ് പരുക്കേറ്റത് . തെരഞ്ഞടുപ്പ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി കാസർഗോഡേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.
