കണ്ണൂർ: ലഹരിക്കെതിരെ സർക്കാർ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട.
45 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.
കക്കാട് സ്വദേശി യാസർ അറഫാത്തിനെയാണ് കണ്ണൂർ ടൗണ്‍ എസ്.ഐമാരായ അനുരൂപ്, വില്‍സൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പോക്കറ്റില്‍ നിന്നും വീട്ടില്‍ നിന്നുമാണ് ലഹരി പിടികൂടിയത്. പ്രതിയേ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും.
.jpg)