കണ്ണൂർ: കെ എസ് ആർ ടി.സി കണ്ണൂർ ഡിപ്പോയിലെ മികച്ച ഡ്രൈവർക്കുള്ള പുരസ്ക്കാരം രൂപേഷ് മേപ്പാട്ടിന്.
2013 മുതൽ കെ എസ് ആർ ടി സി ഡ്രൈവറായി ജോലി ചെയ്യുന്ന രൂപേഷ് മേപ്പാട്ട് ഇരിട്ടി കീഴൂർ സ്വദേശിയാണ്.
ഡ്രൈവേഴ്സ് ദിനത്തിൻ്റെ ഭാഗമായി കണ്ണൂർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ മനോജ് കുമാർ പൊന്നാട അണിയിച്ച് ഉപഹാരം നൽകി രൂപേഷ് മേപ്പാടിനെ ആദരിച്ചു.