കണ്ണൂർ : അധ്യാപക യോഗ്യതാപരീക്ഷയിൽ വിജയിച്ച വിദ്യാർഥിനി ഹാജരാക്കിയ ബി.എഡ്. ബിരുദ സർട്ടിഫിക്കറ്റ് വ്യജമെന്ന് കണ്ടെത്തി. പട്ടാന്നൂരിലെ ഹസീനയ്ക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. 2019 നവംബറിൽ നടത്തിയ കെ-ടെറ്റ് കാറ്റഗറി-രണ്ട് പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കയച്ചിരുന്നു. പിന്നീട് സർട്ടിഫിക്കറ്റിന്റെ വിശ്വാസതയ്ക്കായി വിദ്യാർഥിനി പഠിച്ച ബിഹാർ പട്നയിലെ മഗധ സർവകലാശാലയിൽ അയച്ചപ്പോഴാണ് വ്യജ ബിരുദമെന്ന് തെളിഞ്ഞത്. മഗധ സർവകലാശാലയുടെ എംബ്ലവും സീലും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

#tag:
Kannur